ഇടുക്കി: നെടുങ്കണ്ടത്ത് ക്ഷേത്രത്തിൽ വൻ മോഷണം. നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ കുത്തിത്തുറന്ന് വിലപിടിപ്പുള്ളവ കവര്‍ന്നു. സിസി ടിവി തകർത്തശേഷമാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ഇക്കഴിഞ്ഞ് 12ന് നെടുങ്കണ്ടം ക്ഷേത്രത്തിൽ നിന്ന് മോഷണം നടത്തി ഇറങ്ങി വന്ന മോഷ്ടാവിനെ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം പിടികൂടിയിരുന്നു. നെടുങ്കണ്ടം കൽക്കൂന്തൽ സ്വദേശി മുരുകേശനെയാണ് കമ്പംമെട്ട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ചെന്നാക്കുളം മഹാ വിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തി വരുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. ഇയാളിൽ നിന്നും 30000 രൂപ വില വരുന്ന ഓട്ടുരുളി കണ്ടെടുത്തു.