ന്യൂഡൽഹി: ഇനിമുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഐസിസി. 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് ഈ ചരിത്ര തീരുമാനം ഉണ്ടായത്.
സുപ്രധാനമായ ഈ തീരുമാനം വളരെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്മാന് ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ – വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുകയാകും ലഭിക്കുക. ഈ ലക്ഷ്യത്തോടെ 2017 മുതല്‍ വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക വര്ധിപ്പിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെഗ് ബാര്‍ക്ലെ വ്യക്തമാക്കി.