മല്ലപ്പള്ളി: ആനിക്കാട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് കാല് വഴുതിവീണ് എട്ടു വയസുകാരന് മരിച്ചു. ആനിക്കാട് പുളിക്കാമല പേക്കുഴി മേപ്രത്ത് ബിനു-ഷൈബി ദമ്പതികളുടെ മകന് സ്റ്റാന്‍ലി ബിനു(8)വാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. ബിനു പുതിയതായി നിര്‍മിക്കുന്ന വീടിന്റെ മുകളില്‍ നിന്നാണ് കുട്ടി വീണത്. ഉടന്‍തന്നെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് വിദേശത്താണ്. സഹോദരന്: ബെനറ്റ്.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്ന് കാല് വഴുതിവീണ് എട്ടു വയസുകാരൻ മരിച്ചു
