ഹണി റോസ് ടീച്ചൻ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെയെന്ന് ധ്യാൻ ശ്രീനിവാസൻ

Entertainment

കൊച്ചി: ഹണി റോസ് ടീച്ചൻ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെ എന്ന് ധ്യാൻ ശ്രീനിവാസൻ. സഹപ്രവർത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് ധ്യാൻ സംസാരിച്ചത്. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാൻ സംസാരിച്ചത്.

അവരെ തനിക്ക് പേഴ്സണലി അറിയില്ല. അതുകൊണ്ട് അത്തരത്തിൽ പറയാൻ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാൻ പ്രതികരിച്ചത്. അവർ നല്ല സൗന്ദര്യം ഉള്ള നടിയാണ്.

സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാൻ പറയുന്നത്. ”ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല.”

എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചർമാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജിൽ പഠിക്കുമ്പോൾ എന്റെ ക്രഷ് ടീച്ചർമാരായിരുന്നു” എന്നാണ് ധ്യാൻ പറയുന്നത്. ഫഹദ് ഫാസിൽ, പൃഥ്വിരാജ്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, നയൻതാര തുടങ്ങിയവരെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *