മലയാളസിനിമയ്ക്ക് ഒട്ടനവധി മെഗാമാസ്സ് കമേർഷ്യൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ. ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സിജു വിൽസൺ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായി രൺജി പണിക്കരും ശക്തമായ സാന്നിധ്യമാവുന്നു. ഉദ്വേഗഭരിതമായി സഞ്ചരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് രചിച്ചിരിക്കുന്നു. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ഈ സിനിമ നിർമ്മിക്കുന്നത് എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ. മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദറിന്റെ സംഗീതമാണ്. പ്രൊജക്റ്റ് ഡിസൈനർ – അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ – വിശ്വനാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – ഡാനി മുസ്സരിസ്, മേക്കപ്പ് – അനീഷ് വൈപ്പിൻ, കോസ്റ്റും ഡിസൈൻ – വീണ സ്യമന്തക്, ഐ, സ്റ്റിൽസ് – വിഘ്നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ – സാബിത്, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി. ആർ – അങ്കിത അർജുൻ.