ഹയര്‍സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.നേരത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.
നിലവില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.