തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് നെടുങ്കണ്ടം-കമ്പം പാതയില്‍ മണ്ണിടിച്ചില്‍. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങള്‍ കുമളി വഴി തിരിച്ചു വിട്ടു. സംസ്ഥാനാന്തര പാതയില്‍ കമ്പംമെട്ടിന് സമീപം തമിഴ്നാട് വനംവകുപ്പിന് കീഴിലുള്ള ശാസ്ത വളവിലാണ് മണ്ണിടിഞ്ഞത്.