മോഹൻലാൽ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് പകരം ഹരികൃഷ്ണനിൽ മീരയായി ആദ്യം നിശ്ചയിച്ചിരുന്നത് നടി മീനയെ ആയിരുന്നു.
എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്ക് കാരണം താരത്തിന് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി ഒറ്റ നായികയായി വരണമെന്ന് മീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം അത് ചെയ്യാൻ കഴിയാതെ പോയതിൽ കുറ്റബോധം തോന്നിയെന്ന് മീന തന്നെ പിന്നീട് പറഞ്ഞു.
അതേസമയം പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. അത്രയും നാള് രജിനി സാറിന്റെ പെയറായി ഒരുപാട് സിനിമകള്‍ ചെയ്തിട്ട് ഇങ്ങനെയൊരു നെഗറ്റീവ് റോള്‍ വന്നാല്‍ എനിക്ക് ചേരില്ല എന്ന് തോന്നി.
ഇത് ശരിയാവില്ല എന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാനും പറഞ്ഞു. ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്. ഒരു നടിയെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു,’ മീന പറഞ്ഞു.