കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം ലഭിച്ച എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് ഉച്ചയോടെയാണ് ശിവശങ്കർ ജയിൽ മോചിതനായത്.
കർശന വ്യവസ്ഥകളോടെയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.