എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് നിസാരമായി പോവും; മണിപ്പൂർ സംഭവത്തിൽ ഹർഭജൻ സിംഗ്

Breaking Local News

വർഗീയ സംഘർഷം നടക്കുന്ന മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഭവത്തിൽ മണിപ്പൂരില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

മെയ് മാസം നാലിന് നടന്ന സംഭവത്തില്‍ വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നത്. ഇപ്പോഴിതാ , സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്.

ഹര്‍ഭജൻ ചെയ്ത ട്വീറ്റിൽ പറയുന്നത് ഇങ്ങിനെ: ”ഞാന്‍ മരവിച്ച് പോവുന്നത് പോലെയാണ് തോന്നുന്നത്. എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് നിസാരമായി പോവും. മണിപ്പൂരില്‍ സംഭവത്തില്‍ ഞാനിന്ന് ലജ്ജിക്കുന്നു.

ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് സംഭവിച്ചത് എന്നെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരണം.”

അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *