ജിവി പ്രകാശിന്റെ നൂറാം ചിത്രം സുധ കൊങ്ങരയ്‌ക്കൊപ്പം

Breaking Entertainment

ദേശീയ പുരസ്‌കാരത്തിന് ശേഷം ജിവി പ്രകാശ് സുധ കൊങ്ങര ചിത്രത്തിനായി വീണ്ടും സംഗീതമൊരുക്കുന്നു.

സൂററെെ പോട്രിന് ശേഷം സൂര്യ – സുധ കൊങ്ങര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. ജി വി പ്രകാശിന്റെ സംഗീത ജീവിതത്തിലെ നൂറാമത്തെ ചിത്രമാണിത്.

സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ താൻ കാത്തിരിക്കുകയാണെന്ന് സംവിധായിക സുധ കൊങ്ങരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അടുത്തിടെ ഒരു പോസ്റ്റിൽ ജിവി പ്രകാശ് പറഞ്ഞിരുന്നു.

2006 ൽ വെയിൽ എന്ന ചിത്രത്തിലൂടെയാണ് ജി വി പ്രകാശ് സംഗീത സംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഉറുകുതെ മുരുഗുതേ എന്ന ആദ്യഗാനം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു .

തുടർന്ന് ആടുകളം, മയക്കം എന്ന, ആയിരത്തിൽ ഒരുവൻ, കാക്ക മുട്ടൈ തുടങ്ങി പിന്നീട് വന്ന ചിത്രങ്ങളിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ യുവ സംഗീത സംവിധായകരുടെ പട്ടികയിൽ മുൻ നിരയിലായി ജി വി പ്രകാശ്.

അറ്റ്ലിയുടെ വിജയ് ചിത്രം തെരിയാണ് ജി വി പ്രകാശിന്റെ അമ്പതാമത്തെ ചിത്രം. ചിത്രത്തിലെ ഉന്നാലെ എന്നാളും എൻ ജീവൻ … എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *