GOVT V&HSS , PAKALKURY, THIRUVANANTHAPURAM

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് പകൽക്കുറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. സ്കൂൾ പിടിഎ പ്രസിഡന്റ്‌ ശ്രീ. എം. രാമൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ തിരുവനന്തപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബേബി സുധ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ.പി. രഘുത്തമൻ വൊക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സജീന ജെ, സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ജയ , അദ്ധ്യാപകനായ ശ്രീ. ഷിബു എന്നിവരും പ്രസംഗിച്ചു. നന്മയുടെ വഴിയിലേക്കുള്ള യുവജനങ്ങൾക്കായുള്ള ശ്രമങ്ങൾക്കാണ് എല്ലാവരും ആഹ്വാനം ചെയ്തത്. പ്രിൻസിപ്പൽ

Leave a Reply

Your email address will not be published. Required fields are marked *