ഗവർണറെ തടഞ്ഞ സംഭവം: എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വാദം ഇന്ന്

Breaking Kerala

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരാൾക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതിൽ പൊലീസ് കോടതിയിൽ വിശദീകരണം നൽകും. ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടയുമ്പോഴാണ് 124 വകുപ്പ് ചുമത്തുക. ഗവർണർക്ക് കരിങ്കൊടി കാണിച്ച കേസിലെ പ്രതികളായ അഞ്ചു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *