തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്. ഓണക്കോടിയും ഗവർണർക്ക് സമ്മാനിച്ചു. കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് ഓണക്കോടി.
ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം. കഴിഞ്ഞതവണ ഗവര്‍ണറെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.