സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5755 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4765 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.