റെക്കോർഡ് നേട്ടം കൈവിടാതെ സ്വർണവില

Kerala

തിരുവനന്തപുരം: റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപയാണ് ഉയർന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. ഇത്തവണ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *