യു.പി : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍

Breaking National

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മദ്രസയിലേക്ക് പോയ 

13കാരിയെ കൊലപ്പെടുത്തി കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുകളുണ്ട്.  

വീടിനടുത്ത മദ്രസയിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കരിമ്പിന്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *