കാര്യക്ഷമതയില്ലാത്ത വനം മന്ത്രിയാണ് നാടു ഭരിക്കുന്നത്: കെ.സുധാകരൻ

Breaking Kerala

കണ്ണൂർ: കൊട്ടിയൂരില്‍ മയക്കുവെടി വെച്ച സംഭവത്തില്‍ വനം വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.ഈ വിഷയത്തില്‍ തളിപ്പറമ്ബില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

മയക്കുവെടി വെച്ചാല്‍ കടുവ മരിക്കില്ല. മയക്കുമരുന്നുള്ള വെടിയല്ലേ വയ്ക്കുന്നത്. നാട്ടിലിറങ്ങുന്ന കടുവയെ പിടികൂടുമ്ബോള്‍ എളുപ്പവഴിയാണ് വനം വകുപ്പ് നോക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് സർക്കാർ അന്വേഷിക്കണം. കാര്യക്ഷമതയില്ലാത്ത വനം മന്ത്രിയാണ് നാടു ഭരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തെ കാണാൻ പോലും മന്ത്രി പോകുന്നില്ല. കാട്ടിലെ പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ കാട് കാണണമെന്നും ഈ മന്ത്രി കാടു കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

അതേ സമയം പാർട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. തൻ്റെ വ്യക്തി പരമായ തീരുമാനം മത്സരിക്കേണ്ടയെന്നാണ് രണ്ടു പദവികള്‍ ഒന്നിച്ചു കൊണ്ടു പോകേണ്ട പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാർട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പറയുകയും പാർട്ടി തീരുമാനം പറയുനോള്‍ അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകൻ്റെയും കടമയെന്ന് സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *