കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

Breaking Kerala

കോഴിക്കോട്:പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. രാത്രി 8 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഗ്യാസ് അടുപ്പിൽ നിന്ന് തീപടരുകയായിരുന്നു. അപകടസമയത്ത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തീപിടുത്തത്തിൽ ബോട്ടിന്റെ ക്യാബിൽ പൂർണമായും കത്തി നശിച്ചു. തീപിടുത്തതിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *