കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

Agriculture Local News

കടുത്തുരുത്തി: ചിങ്ങം ഒന്ന് (2023 ആഗസ്റ്റ് 17) കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തോട് അനുബന്ധിച്ചു താഴെപറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

1.ജൈവകർഷകൻ
2.വനിതാ കർഷക
3.SC/ST വിഭാഗം കർഷകൻ /കർഷക
4.വിദ്യാർത്ഥിനി,വിദ്യാർത്ഥി കർഷകൻ (സ്കൂൾ )
5. മുതിർന്ന കർഷകൻ ( 70 വയസ്സിൽ മുകളിൽ ഉള്ളവർ )
6. ക്ഷീര കർഷകൻ
7.നെൽ കർഷകൻ
8. മികച്ച പാടശേഖരം
എന്നിവർക്കാണ് ആദരവ് നൽകുന്നത്. 05/08/2023 ( ശനിയാഴ്ച) വൈകിട്ട് 5:00 നു മുമ്പായി കടുത്തുരുത്തി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *