ഇടുക്കിയിൽ സർവീസ് സഹകരണ ബാങ്കിന് തീപിടിച്ചു; ഫയലുകൾ കത്തി നശിച്ചു

Uncategorized

ഇടുക്കി തൊടുപുഴ മുട്ടം സർവീസ് സഹകരണ ബാങ്കിൽ തീപിടുത്തം. ബാങ്കിൻ്റെ റെക്കോർഡുകൾ സൂക്ഷിച്ചിരുന്ന റൂമിനാണ് തീ പിടിച്ചത്. തീ പിടിച്ച മുറിയിൽ ഉണ്ടായിരുന്ന ഫയലുകൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റും മൂലമറ്റത്ത് നിന്നും ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയലുകൾ സൂക്ഷിച്ചിരുന്ന റൂമിന് തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു.

അതേ സമയം, മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയുധ നിര്‍മാണശാലയിലുണ്ടായ വമ്പന്‍ സ്‌ഫോടനത്തില്‍ അരഡസനോളം പേര്‍ കൊല്ലപ്പെട്ടതായി സംശയം. മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയില്‍ ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോല്‍ത്തേ അറിയിച്ചു. രക്ഷാപ്രവര്‍ത്തന നടത്തുന്നവരും ആരോഗ്യപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി അതിജീവിതരായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

സ്‌ഫോടനത്തിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് പന്ത്രണ്ടോളം പേര്‍ അതിനടയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി എസ്‌കവേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *