തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനും ധനമന്ത്രിക്കുമെതിരെ എഐടിയുസി. സപ്ലൈകോയിലെത്തുന്ന ആളുകൾ ജീവനക്കാരെ ചീത്ത വിളിക്കുന്ന സ്ഥിതിയെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. ധനവകുപ്പിന് സപ്ലൈകോയോട് പന്തികെട്ട നയമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി രാജു വിമർശിച്ചു. സിപിഐ തൊഴിലാളി സംഘടന സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിലാണ് നേതാക്കളുടെ വിമർശനം.
ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ ടി യു സി
