വൈക്കം സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രഭാത ധര്‍ണ

Local News

കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പ്രഭാത ധര്‍ണ നടക്കും. രാവിലെ 8 ന് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം നടക്കുന്ന ധര്‍ണ അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പ്രസംഗിക്കും.

വഞ്ചിനാട്, വേണാട്, മലബാര്‍ ,രാജ്യറാണി, പരശുറാം, ബാംഗ്ലൂര്‍ ഐലന്‍ഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയില്‍, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വര്‍ഷങ്ങളായി സമരരംഗത്താണ്.

Leave a Reply

Your email address will not be published. Required fields are marked *