തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിക്കും, കെസിആറിന്റെ ഹാട്രിക് പ്രതീക്ഷ തകരും: ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍

Breaking National

തെലങ്കാന: തെലങ്കാനയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന്റെ മൂന്നാം ടേം പ്രതിക്ഷ കോണ്‍ഗ്രസ് തകര്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. വോട്ടെടുപ്പ് നടന്ന 119 നിയമസഭ സീറ്റുകളില്‍ ഭരണകക്ഷിയായ ബിആര്‍എസിന് 34-44 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്‌സ് പാര്‍ട്ടി 63-73 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
10 വര്‍ഷമായി അധികാരത്തിലിരുന്ന ബിആര്‍എസിന് 36 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 42 ശതമാനം വോട്ട് നേടുമെന്ന് പ്രവചിക്കപ്പെടുന്നു.
എന്റെ നമ്പര്‍ 80+ ആണ്. ഇത് വര്‍ദ്ധിക്കാന്‍ പോകുകയാണ്, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പാര്‍ട്ടിക്ക് മികച്ച വിജയം പ്രവചിച്ചതിന് ശേഷം തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു.
പ്രവചിച്ച വോട്ട് ഷെയര്‍ അനുസരിച്ച് ബിജെപിക്ക് 14 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കൂ. കൂടാതെ, ബിജെപിക്ക് 4-8 സീറ്റുകളും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് 8 ശതമാനം വോട്ട് വിഹിതത്തോടെ 5-8 സീറ്റുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ കാണിക്കുന്നു.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നവംബര്‍ 30 ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നതിന് ഒരു ദിവസത്തിന് ശേഷമാണ് പുറത്തുവന്നത്. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 70.60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *