ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെ അവശനിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ അനുരാജിന്‍റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. മുറിവാലൻക്കൊമ്പന്റെ മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായിരുന്നു. പിന്നാലെയാണ് ചെരിഞ്ഞത്.