മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. തണ്ണീര്‍കൊമ്പന്‍ വിഷയത്തില്‍ കേരളത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രദേശത്തെ ജനങ്ങളുടെ ഉത്കണ്ംയും അവരുടെ ആശങ്കയുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. ജനങ്ങളുടെ ഭയാശങ്കകള്‍ എത്രയും പെട്ടെന്ന് ധൂരീകരിക്കണമെന്ന താത്പര്യം മാത്രമാണ് വനംവകുപ്പിനുണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മറ്റുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ല. വിദഗ്ധ സമതിയെ അന്വേഷണത്തിന് വേണ്ടി നിയോഗിക്കുകയും ചെയ്തു.