തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന്

Kerala

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന് നടന്നേക്കും.. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രുപീകരിച്ച സമിതിയാണ് തീരുമാനം എടുക്കുക. ആഭ്യന്തര സെക്രട്ടറിയും, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെര്‍ച്ച് കമ്മിറ്റിയിലുണ്ട്.

സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകള്‍ തിരഞ്ഞെടുക്കും. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭ പ്രതിപക്ഷ നേതാവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണരെ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *