മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക വാങ്ങിയവരില്‍ മോഹന്‍ലാല്‍ ഇല്ലെന്നാണ് വ്യക്തമാകുന്നത്.ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അദ്ദേഹം സംഘടനയിലെ പലരോടും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്വേത മേനോനും രവീന്ദ്രനും മത്സരംഗത്തുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നിരുന്നു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കും. ബാബുരാജിനെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കരുത് എന്നാണ് രവീന്ദ്രന്റെ പ്രതികരണം.
AMMA പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്?
