രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

Breaking Kerala

തിരുവനന്തപുരം: രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഒരു വീട് എടുത്ത് ഡേ കെയര്‍ സെന്റര്‍ എന്ന ബോര്‍ഡ് എഴുതി വെക്കുന്നത് ഇന്ന് കാണുന്ന പൊതുപ്രവണതയാണ്. അതിന് ചുറ്റുമുള്ള ആളുകള്‍ കുഞ്ഞുങ്ങളെ കൊണ്ടു പോയി ചേര്‍ക്കും.പഠിപ്പിക്കുന്ന അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ യോഗ്യതകള്‍ പോലും പരിശോധിക്കുന്നില്ല. ചിലതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടാകില്ല. സ്വന്തമായി ഒരു സിലബസ് ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടാകില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാര്‍ ഇത് ഗൗരവമായി തന്നെ കാണും. ഡേ കെയറില്‍ നിന്ന് ഇറങ്ങിപ്പോയ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. സര്‍ക്കാര്‍ അല്ലേ മറുപടി പറയേണ്ടതെന്നും മന്ത്രി ചോദിച്ചു.
ഡേ കെയറുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *