മാള: ബഹുസ്വരതയെ പരിചയപെടുത്തുന്നതിൽ
പരിഭാഷക്ക് വലിയ പങ്കുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അഭിപ്രായപെട്ടു. ജനങ്ങളുടെ അഭിരുചികൾ സൃഷ്ടിക്കുന്നതിലും പരിഭാഷ കാരണമാകുന്നു.കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ കെ ദിവാകരൻ പോറ്റി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ ഇ കെ ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്കാരം വി രവികുമാറിന് സച്ചിദാനന്ദൻ സമർപ്പിച്ചു. ഓർമ്മയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പി എൻ ഗോപീകൃഷ്ണൻ ഗ്രാമികയുടെ വാർഷിക പ്രഭാഷണം നിർവ്വഹിച്ചു.തുമ്പൂർ ലോഹിതാക്ഷൻ അനുസ്മരണ പ്രസംഗം നടത്തി.ചടങ്ങിൽ ഗ്രാമിക പ്രസിഡണ്ട് പി കെ കിട്ടൻ അധ്യക്ഷത വഹിച്ചു.വടക്കേടത്ത് പത്മനാഭൻ, ഇ കെ മോഹൻദാസ്, ഇ കൃഷ്ണാനന്ദൻ എന്നിവർ പ്രസംഗിച്ചു.