ലൈം​ഗികബന്ധത്തിനിടെ ഗീതാ വായന; ‘ഓപ്പണ്‍ഹെയ്‍മറി’നെതിരെ ഇന്ത്യയിൽ വിവാദം

Breaking Entertainment

സിനിമാ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലെത്തിയ ക്രിസ്റ്റഫര്‍ നോളൻ ചിത്രം ഓപ്പണ്‍ഹെയ്‍മര്‍ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടുന്നത്. എന്നാൽ ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തില്‍ കില്ലിയന്‍ മര്‍ഫി അവതരിപ്പിച്ച ഓപ്പണ്‍ഹെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്.

സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു രംഗം ഉണ്ടാവാൻ ഇടയായ സാഹചര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഫൗണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇത്തരം ഒരു രംഗത്തിന് സിബിഎഫ്സി എങ്ങനെ അനുമതി നല്‍കി എന്നത് നിങ്ങളെ അമ്പരപ്പിക്കുമെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പറഞ്ഞു. രംഗം ഹിന്ദു മതത്തെ അവഹേളിക്കയാണെന്നും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.

അതേസമയം ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമാണ് കൊയ്തുകൊണ്ടിരിക്കുന്നത്. യുഎസില്‍ മാത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയത്. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ ആണവായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണ് ഓപ്പണ്‍ഹെയ്‍മർ.

Leave a Reply

Your email address will not be published. Required fields are marked *