കണ്ണൂര്‍: വളപട്ടണത്ത് പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്യപാനിയുടെ അഭ്യാസ പ്രകടനം. വളപട്ടണത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. പാമ്പിനെ കഴുത്തിലിട്ടതിന് പിന്നാലെ പാമ്പ് വരിഞ്ഞ് യുവാവിന്റെ കഴുത്തിൽ വരിഞ്ഞ് മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ യുവാവ് നിലത്തു വീണു. പെട്രോൾ പാമ്പിലെ ജീവനക്കാരൻ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
പാമ്പുമായി മല്‍പ്പിടുത്തം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.