മയക്കുമരുന്ന് സംഘം കൊച്ചിയിൽ അറസ്റ്റിൽ

Kerala

കൊച്ചി: ത്രാസുമായി നടന്ന് മയക്ക്മരുന്ന് തൂക്കിവില്പന നടത്തുന്ന സംഘം കൊച്ചിയിൽ അറസ്റ്റിൽ. മയക്കുമരുന്നിനൊപ്പം അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കസ്റ്റഡിയിൽ എടുത്തു. പിടിയിലായത് ഒരു യുവതിയുൾപ്പെടെ മൂന്ന് പേർ.

കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്.കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്.ഇവരില്‍ നിന്ന് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *