പുതുവത്സര ദിനത്തിൽ തലസ്ഥാനത്ത് നഗരിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തി പൊലീസ്. ഡിജെ പാർട്ടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശത്തിൽ പറയുന്നു. മാനവീയം വീഥിയിൽ രാത്രി 12.30 വരെ മാത്രമാവും ആഘോഷങ്ങൾക്ക് അനുമതി. ഇവിടെ മഫ്തിയിൽ പൊലീസ് ഉണ്ടാകുമെന്നും ഡിസിപി സി എച്ച് നാഗരാജു പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിർദേശങ്ങൾ ഇറക്കിയത്.