ജനപ്രിയനായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തങ്കമണി’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ദിലീപിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
കൂളിംഗ് ഗ്ലാസ് വെച്ച് 80 കളുടെ ലുക്കില്‍ സ്മാര്‍ട്ട് ആയി നില്‍ക്കുന്ന ദിലീപിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. രതീഷ് രഘുനന്ദൻ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കേരളത്തെ പിടിച്ചു കുലുക്കിയ ‘തങ്കമണി’ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. നീതാപിള്ള, പ്രണിത സുഭാഷ് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അജ്മല്‍ അമീര്‍, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മൻ മാങ്കുവ, രമ്യ പണിക്കര്‍,മുക്ത, ശിവകാമി, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്ബത്ത് റാം തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.