ദില്ലി: ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി. സമൻസിനെതിരായ കെജ്രിവാളിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.ഹർജിയില്‍ ഇഡിയുടെ മറുപടി തേടിയ കോടതി കേസ് അടുത്ത മാസം 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഒൻപതാം തവണയും സമൻസ് അയച്ചതോടെയാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സമൻസ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപാർട്ടിയെ പ്രതി ചേർക്കാൻ ഇഡിക്ക് നിയമപരമായി കഴിയില്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.