ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; രണ്ട് മരണം

National

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ട്ടമായത്. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്ക് പരിക്കേറ്റു. കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *