ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകരും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിൽ സംഘർഷം. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്‌ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർവ്വകലാശാല അധികൃതർ അറിയിച്ചു.ഒരാൾ വടികൊണ്ട് വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്നതിൻ്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരാൾ വിദ്യാർത്ഥികൾക്ക് നേരെ സൈക്കിൾ എറിയുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലും പരസ്‌പര വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകരും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിൽ സംഘർഷം
