നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; പൊലീസുകാരന് പരിക്ക്

Breaking Kerala

നിലമ്പൂർ: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. അരീക്കോട് ക്യാമ്പിലെ പൊലീസുകാരനായ അഹമ്മദ് ബഷീറിനാണു പരിക്കേറ്റത്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. തിരച്ചിലിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ അഹമ്മദ് ബഷീറിന് പരിക്കേൽക്കുകയായിരുന്നു. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *