ഡല്‍ഹിയില്‍ 3.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തി

Breaking National

ഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി.വൈകിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *