ബിരിയാണി വാങ്ങിക്കൊടുക്കാത്തതിന് പതിനേഴുകാരനെ കുത്തിക്കൊന്നു: സംഭവം ഡല്‍ഹിയില്‍

Breaking National

ഡല്‍ഹിയില്‍ ബിരിയാണി വാങ്ങിക്കൊടുക്കാത്തതിന് പതിനേഴുകാരനെ പതിനാറുകാരന്‍ ക്രൂരമായി കുത്തിക്കൊന്നു.വെല്‍ക്കം കോളനിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.55 തവണ പ്രതി കുത്തുന്നതിന്റെയും മൃതദേഹം വലിച്ചിഴച്ച്‌ തെരുവില്‍ നടക്കുന്നതിന്റെയും ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. പതിനാറുകാരനെ അറസ്റ്റുചെയ്തെന്നും സംഭവം നടക്കുമ്ബോള്‍ പ്രതി മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസറിയിച്ചു.

ബിരിയാണി വാങ്ങിനല്‍കണമെന്നു പറഞ്ഞ്‌ പ്രതി സമീപിച്ചപ്പോള്‍ ഇയാളെ മുന്‍പരിചയമില്ലാത്ത പതിനേഴുകാരന്‍ നിരസിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. പോക്കറ്റില്‍നിന്നു കത്തിയെടുത്ത പ്രതി പതിനേഴുകാരനെ തുടര്‍ച്ചയായി ദേഹമാസകലം കുത്തി. കഴുത്തറക്കുകയും നൃത്തംവെക്കുകയും ചെയ്തെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *