ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ഇന്നും പലയിടത്തും താഴ്ന്ന നിലയിലെന്ന റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്, ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാര സൂചിക 400ല്‍ കൂടുതലാണ്.ഈ റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അശോക് വിഹാറില്‍ 405, ബവാനയില്‍ 447, ദ്വാരകയില്‍ 405, ജഹാംഗീര്‍പുരിയില്‍ 429 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. മറ്റ് സ്ഥലങ്ങളില്‍, വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തില്‍ തുടരുകയാണ്.
ആനന്ദ് വിഹാറില്‍ 378, ബുരാരി ക്രോസിംഗില്‍ 374, ലോധി റോഡില്‍ 392 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് രേഖപ്പെടുത്തിയ നഗരത്തിന്റെ 24 മണിക്കൂര്‍ ശരാശരി എക്യുഐ 372 ആയിരുന്നു.