അസംകാരി യുവതിയെ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്.
ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് യുവതി മരിച്ചത്. സംഭവത്തിന് പിന്നാലെ ആൺസുഹൃത്തിനായുള്ള തെരച്ചിൽ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . ആരവ് അനയ് എന്ന കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞു. പിറ്റേ ദിവസം വൈകിട്ടോടെ ഇയാൾ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയി, പിന്നീട് മടങ്ങി വന്നില്ല എന്നാണ് വിവരം