കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലം ഉടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം

Breaking Kerala

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മേഖലയിലെ ഒരു യുവാവിനെ കാണാതായിട്ടുണ്ട്.

നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *