കുറവിലങ്ങാട്: ഡീപ്പോൾ പബ്ലിക് സ്കൂളിന് ഇത് അഭിമാനത്തിന്റെ നിമിഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പതിനാലാം തവണയും 100% വിജയം നേടി ഡീ പോൾ പബ്ലിക് സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.73 കുട്ടികൾ പരീക്ഷയെഴുതിയതിൽ 65 കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. ദേവിക സായി വിനോദ്(483) സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സായ സിജു (482)96.4% രണ്ടാം സ്ഥാനവും മിലൻ മധു മോൻ (474) മൂന്നാം സ്ഥാനവും ജസ്വന്ത് ഏറിക് ജെയിം (470) കോമേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ബിയോൺസ് കണ്ടത്തിൽ ജോർജ് (463) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അഭിമാന നേട്ടം കൊയ്ത എല്ലാ കുട്ടികളെയും അതിനു പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കളെയും അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ അഭിനന്ദനങ്ങൾ അറിയിച്ചു
നൂറുമേനി വിജയത്തിളക്കവുമായി വീണ്ടും ഡി പോൾ പബ്ലിക് സ്കൂൾ
