ചെന്നൈ: തിരുനെല്‍വേലിയില്‍ ദലിത് യുവാക്കളെ മര്‍ദിച്ച ശേഷം നഗ്നരാക്കി അവരുടെ മേല്‍ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. 21നും 25നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. അക്രമി സംഘം മദ്യലഹരിയിലായിരുന്നു. യുവാക്കളെ തടഞ്ഞുനിര്‍ത്തിയ ശേഷം ജാതി വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ജാതി വെളിപ്പെടുത്തിയതിന് പിന്നാലെ താമിരഭരണി നദിയില്‍ കുളിച്ച് മടങ്ങുകയായിരുന്ന ഇവരെ ആറംഗസംഘം ആക്രമിക്കുകയും വസ്ത്രം അഴിച്ചുമാറ്റിയശേഷം അവരുടെ മേല്‍ മൂത്രമൊഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ദലിത് യുവാക്കളെ മര്‍ദിച്ചു നഗ്നരാക്കി ശരീരത്തില്‍ മുത്രമൊഴിച്ചു; തമിഴ്‌നാട്ടില്‍ ആറ് പേര്‍ പിടിയില്‍
