പ്രധാനമന്ത്രിയുടെ പേരുപയോഗിച്ചും സൈബര്‍ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. സ്ത്രീസൗഹൃദ, മോദി ഇഫക്ട് തുടങ്ങിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രചാരണം ആരംഭിച്ചതിനു പിന്നിലെ ആണ് തട്ടിപ്പ് നടന്നത്.
ഫോണുകള്‍ സൗജന്യമായി റീചാര്‍ജ് ചെയ്തു കൊടുക്കുന്നു എന്നു പറഞ്ഞ് ‘പ്രധാനമന്ത്രി റീചാര്‍ജ് യോജന’ എന്ന മെസേജിലൂടെയാണ് പണം തട്ടിയത്. തിരുവനന്തപുരത്തെ യുവതിയുടെ അക്കൗണ്ടില്‍നിന്ന് 1,600 രൂപ നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരം.
ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒ.ടി.പി ചോദിച്ച് സന്ദേശമെത്തി. ഒ.ടി.പി കൊടുത്തതോടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പൊലീസിന്റെ സൈബര്‍ വിഭാഗം അന്വേഷിണം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ പേരുപയോഗിച്ചും സൈബര്‍ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്
