സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ലാലി വിന്‍സന്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലാലി ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്ന ഒഴുക്കന്‍ മറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. ലാലി വിന്‍സന്റിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമര്‍ശിച്ചു.
സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. കേസിലെ മുഖ്യ പ്രതിയായ അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറാണ് ലാലി വിന്‍സന്റ്. എന്നാല്‍ ലാലി വിന്‍സന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
വിഷയം കോണ്‍ഗ്രസ് പരിശോധിക്കേണ്ടതല്ലെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശേഷമാണ് പരിശോധിക്കും എന്ന മറുപടി പോലും പ്രതിപക്ഷ നേതാവ് നല്‍കിയത്. സംസ്ഥാന വ്യാപക തട്ടിപ്പില്‍ കൂടുതല്‍ പ്രതികരിച്ചാല്‍ വരും ദിനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും കാരണം വേഗം വിഷയം അദ്ദേഹം അവസാനിപ്പിച്ചു. എന്നാല്‍ ലാലി വിന്‍സന്റിന പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമര്‍ശിച്ചു.