സീതാപൂര്‍: ഭൂമി കൈമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയെ മകന്‍ തലയറുത്തു കൊന്നു. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് മകന്‍ ദിനേശ് പാസി (35) അമ്മയെ കൊലപ്പെടുത്തിയത്.
അമ്മ കമലാദേവി (65) മകന്റെ പേരിലേക്ക് ഭൂമി എഴുതി നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കമലാദേവിയുടെ വീടിന് പുറത്തുനിന്ന് കണ്ടെടുത്ത തലയില്ലാത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.