ഇരുപത് വർഷത്തോളമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഇയാൾ നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തി വരികയായിരുന്നു. ഇരുന്നൂറോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ
